അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണയോട്

Schoolwiki സംരംഭത്തിൽ നിന്ന്

{BoxTop1 | തലക്കെട്ട്= പ്രതിരോധം | color= 3 }}

<poem>

തീർന്നില്ലേ നിൻറെ ദാഹം ഇനിയും എന്തിനു ചൂഴ്ന്നെടുക്കുന്നു രക്തവും

മാംസവും ?
അനാഥമായ പാതകൾ നോക്കി 

പൊട്ടിച്ചിരിക്കുന്നതെന്തിന് ? നീ പരത്തിയ ഭയം കാട്ടുതീയായി ചുട്ടെരിക്കുന്നത് കാണുന്നില്ലേ ? നിൻറെ വിഷപ്പല്ലുകൾ കാർന്നുതിന്നുന്ന ജീവിതങ്ങളുടെ കരച്ചിൽ കേൾക്കുന്നില്ലേ ? വിശപ്പിൻറെ മറ്റൊരുഗ്രഭാവം ഞാനിതാ കാണുന്നു ഈ നിമിഷം വേനൽ ചൂടിൽ ദാഹജലം കിട്ടാതെ വിശപ്പകലാതെ അലയുന്ന പക്ഷികളും

അറവുമാടുകളും കടത്തിണ്ണയിലെ 

മനുഷ്യ ക്കോലങ്ങളും നീ വരുത്തിയ ഈ ദുർഗതി മറക്കില്ല ലോകം നിൻറെ കരങ്ങളൊടുക്കിയ ജീവിതങ്ങൾ

നിൻറെ അന്ത്യം കണ്ടു ചിരിക്കട്ടെ
ചുമരുകൾക്കുള്ളിൽ നീ തളച്ച 

ബാല്യങ്ങൾ ആത്മരോഷം കൊള്ളട്ടെ നീ തന്നെ ഒരുക്കിയ യുദ്ധക്കളത്തിൽ നിന്റ മരണം അകലെയല്ല.