21:44, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26070(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാടുവാൻ നേരമായി സോദരേ
പ്രതിരോധ മാർഗത്തിലൂടെ
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
കുറച്ച്കാലം നാം അകന്നിരുന്നാലും
പേടിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന കൂട്ടരേ കണ്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെത്തന്നെയല്ലേ