21:35, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48090(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അറിഞ്ഞുകൊണ്ടമ്മയാം ഭൂമി സ്പർശിച്ചൊ
രാനന്ദവരദാനമായീ പരിസ്ഥിതി
പാലൊളിപോൽ വെണ്മ തൂകി
ചിരിക്കുന്നൊരു ചന്ദ്രനും
കെടാവിളക്ക് പോലെന്നും
ഉദിച്ചുയരുന്നൊരാ സൂര്യനും
എത്തിനോക്കുന്നു ദിനവും
അവൾ തൻ അഴകിനെ
ഇളം വെണ്മ തൂകി ചിരിക്കുന്നൊരാ
പച്ചപ്പുൽ ചെടിയും
കളിചിരിതൂകിയുല്ലസിച്ചു കൊണ്ടാസ്നേഹം
കൈമാറുന്നൊരാ ജനതയും
ഇളംകാറ്റിലാടി കുണുങ്ങി ചിരിക്കുന്നൊരാ
തണൽമരങ്ങളും
പച്ച പുതപ്പിട്ടൊരാ നെൽപ്പാടവും
പച്ച പുൽകാട്ടിലെ കള്ളിമുൾച്ചെടിയുമുണ്ടങ്ങനെ
കടലാസ് തുണ്ടിൽ കുറിക്കാനൊരുപാടു
ണ്ടതിനഴകിനെ യെങ്കിലോ
മായുന്ന പലതും കൺവെട്ടത്തൂടിന്ന്
അടർത്തിയെടുക്കുന്നിന്നപരവളിലിതളനെ
അറിയുന്നില്ലവരടരുന്നതവരിലെയിതളെന്ന്