21:32, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327!(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=റോസാപൂവ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ്റെ ഉദ്യാനസുന്ദരി
നീ കരയുന്നതെന്തേ
നിൻ കളിത്തോഴൻ
വണ്ടുകൾ എത്തിയില്ലേ
ഇക്കിളി കൂട്ടും
തുമ്പികൾ വന്നതില്ലേ
നിന്നോടവർ പിണക്കമോ
അതോ ... നിൻ മുൾമുനകളാൽ
അവരെ തുരത്തിയോ
കണ്ണുകൾ തുടയ്ക്കൂ സുന്ദരി
ഞാൻ നിന്നെ കാത്തു കൊള്ളാം
ഞാൻ നിൻ കളിത്തോഴനാകാം.