യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/ കൊഴിഞ്ഞ മഞ്ഞുതുള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12019unhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=      കൊഴിഞ്ഞ മഞ്ഞുതുള്ളി  <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
     കൊഴിഞ്ഞ മഞ്ഞുതുള്ളി 

തളിരിലയുടെ മാറുതലോടി
ചൂടേറിയ മണ്ണിൽ മാറിൽ
പൊഴിഞ്ഞസ്വപ്നമായി
കൊഴിഞ്ഞു മഞ്ഞുതുള്ളി.
വെളിച്ചത്തിന്റെ കരത്തിലെ കണ്ണീർ തുള്ളി
വേദനയാൽ പിടയുന്നു മുളങ്കൂട്ടം
വിരഹത്താൽ തേങ്ങുന്നു പൂത്തുമ്പി
മഴയാലെഴുതിയ മായാത്ത മുദ്ര
മിഴിനീർ വിങ്ങി വിങ്ങി കരയുമ്പോൾ
ആകാശതാരകൾ ഏങ്ങിക്കരയുമ്പോൾ
ശൂന്യതയുടെ സംഗീതം കാറ്റിൽ വിലസുമ്പോൾ
വിശാലമാം വാനിന്റെ നയനങ്ങൾ നിറയവേ
കൊഴിയുന്നു മഞ്ഞുതുള്ലി
മർമ്മരമോതിയ ഇലയുടെ ചുണ്ടിൽ
മുത്തമിട്ടാടിയ പൂവിന്റെ മടിയിൽ
അനന്തതയിലേക്ക് കാൽവെപ്പുമായി
കൊഴിയുന്നു മഞ്ഞുതുള്ളി.

 
Mayoora Raj
10B UNHS Pullur
Bekal ഉപജില്ല
Kasaragod
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത