20:40, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23020(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രകൃതിയാം അമ്മ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി.....ആരാണവൾ,
അവളൊരമ്മയാണോ ?
അതെ, അവളൊരമ്മയാണ്
ഏതൊരമ്മയേയും പോലെ
അവൾ ഭൂമിയിലെ സകല
ചരാചരങ്ങളേയും പരിപാലിക്കുന്നു.
എന്നാലവളിപ്പോൾ സ്വപുത്രന്മാരാൽ
വിരൂപയാക്കുപ്പെട്ടിരിക്കുന്നു
പ്ലാസ്റ്റിക് മാലിന്യങ്ങളെക്കൊണ്ടും
മറ്റു മലിനവസ്തുക്കളെക്കൊണ്ടും.
മക്കളുടെ ഈ വിഭ്രാന്തി
അവളെ തളർത്തീടുന്നു
ഇന്നവൾ മക്കൾക്കെതിരെ
പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു.
പ്രളയമായും മഹാമാരിയായും
എന്നെങ്കിലും നീതി കിട്ടുമെന്ന
പ്രതീക്ഷയോടെ......