20:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മായുന്ന കാഴ്ചകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മായുന്ന കാഴ്ചകൾ
പ്രകൃതീ, നീയെത്ര സുന്ദരി!
നീയാണെൻ പ്രിയ കൂട്ടുകാരി.
കാറ്റിൻ താളത്തിനൊപ്പം
ചാഞ്ചാടിടുന്ന മരങ്ങൾ,
കള കള ഗാനം പാടി
കുതിച്ചൊഴുകും പുഴകൾ.
പുഞ്ചിരിക്കും പൂക്കൾക്കു ചുറ്റും
പാറിക്കളിക്കും പൂമ്പാറ്റകൾ.
തെളിനീരിൻ ജലാശയത്തിൽ
തുള്ളിക്കളിക്കും മീനുകൾ.
പച്ചനെൽപ്പാടങ്ങളിൽ
തീറ്റി തേടും പറവകൾ .
പോയ്മറയുമീ കാഴ്ചകൾ,
ഒരു നാളിൽ തിരികെയെത്തുമോ?
എയ്ഞ്ചൽ സഖറിയ
4 ബി പങ്ങട ഗവ എൽപിഎസ് പാമ്പാടി ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത