ഭൂമിയാകുന്ന അമ്മതൻ നെഞ്ചിലെ തീക്കനലാണ് ഈ വൈറസുകൾ അമ്മതൻ മക്കളെ കൊണ്ടു പോകാനായി ദൂതുമായ് എത്തി കൊറോണയാം വൈറസുകൾ അകന്നു നിന്നിട്ട് ഒറ്റമനസ്സായ് തോൽപ്പിച്ചിടാം ഈ മഹാമാരിയെ വീട്ടിൽ നിന്നിടാം കൈകൾ കഴുകീടാം തോൽപ്പിച്ചിടാം ഈ മഹാവ്യാധിയെ പണ്ടേ പൊരുതി തോൽപ്പിച്ചതാണ് നിപ്പയെന്നുള്ളൊരു വൈറസിനെ ഒറ്റമനസ്സായ് തോൽപ്പിച്ചിടും ഈ കൊറോണയാം മഹാമാരിയേയും നന്ദി പറഞ്ഞിടാം ഡോക്ടർമാർക്കും ഭൂമിതൻ മാലാഖമാർക്കുമായി നമ്മെ ഒന്നിച്ചു നിർത്തിടുന്ന സർക്കാരിനും പൂക്കൾതൻ സ്നേഹാഞ്ജലി അകന്നു നിന്നാലും ഒറ്റ മനസ്സായ് തോൽപ്പിച്ചിടും ഈ മഹാമാരിയെ കാത്തിടാം ആ നല്ലൊരു വാർത്തയ്ക്കായി കോവിഡിനേയും അതിജീവിച്ചു...