ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/അവധിക്കാലത്ത്

19:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44449 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അവധിക്കാലത്ത് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലത്ത്

ഒത്തിരി സ്വപ്‌നങ്ങൾ നെയ്തു ഞാൻ
അവധിക്കാലമാഘോഷിക്കാൻ
കണക്കു കൂട്ടലുകൾ മാറി മറിയുന്നു
വന്നിതാ വേനലവധി പരീക്ഷപോലുമില്ലാതെ
എല്ലാ മോഹങ്ങളും ഉള്ളിലൊതുക്കി
വാതിലടച്ചിരിപ്പൂ ലോകo
കളിചിരിയെല്ലാം മുറിക്കുള്ളിലൊതുക്കി
കൊറോണ എന്നൊരു വിരുന്നുകാരൻ
ആരും കാണാത്തവനിവൻ
ആരെയും വലയിലാക്കുന്നവൻ
നേർക്കുനേർ നിൽക്കുവാൻ പോലും കഴിയാതെ
മുഖംമൂടിയണിഞ്ഞു മനുഷ്യവർഗം
ആയിരം പതിനായിരം ലക്ഷങ്ങളിങ്ങനെ
വിഴുങ്ങി നിൽക്കുമീ കാണാവീരൻ
എങ്കിലും പോരാടി ജയിച്ചു നാം
ആയുധവർഗമേന്തിയ പ്രവർത്തകരിലൂടെ
ഇനിയും നല്ലൊരു നാളെക്കായി
പുത്തനുണർവുമായി
ജനകോടികൾ ഉണരുകയായി
ദൈവത്തിൻ സ്വന്തം നാട്ടിൽ
 

അഭിനവ് കുുമാർ
5 A ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത