ഗവഃ എൽ പി എസ് വെള്ളനാട്/അക്ഷരവൃക്ഷം/ കൊറോണയും ശുചിത്വവും
കൊറോണയും ശുചിത്വവും
അല്ലയോ കൂട്ടുകാരേ... നിങ്ങളറിഞ്ഞോ? നമ്മുടെ രാജ്യം കൊറോണ എന്ന രോഗത്തിൻ്റെ പിടിയിലാണ്. കൊറോണ എന്നത് കോവിഡ് 19 എന്ന വൈറസ് പരത്തുന്ന ഒരു അസുഖം ആണ്. അസുഖമുള്ള ഒരാളിൽ നിന്ന് മാത്രമേ ഇത് പകരുകയുള്ളു. അയാൾ സ്പർശിച്ച സ്ഥലങ്ങളിൽ തൊട്ടാൽ ഈ വൈറസ് നമ്മുടെ ഉള്ളിലെത്തും. വളരെ അപകടകാരിയാണ് ഈ വൈറസ്. കൊറോണയുടെ ലക്ഷണം ചുമ, തുമ്മൽ, തൊണ്ടവേദന, പനി മുതലായവയാണ്. ഈ അസുഖം വന്നു കഴിഞ്ഞാൽ പൂർണമായ വിശ്രമവും വൈറ്റമിൻ സി അടങ്ങിയ ആഹാരവും ആവശ്യമാണ്. എന്നാൽ കൂട്ടുകാരേ നമ്മൾ ശ്രദ്ധിച്ചാൽ ഈ അസുഖം വരികയേ ഇല്ല. അതിനു വേണ്ടി ശുചിത്വം പാലിക്കുകയാണ് വേണ്ടത്. കൈകൾ ഇടക്കിടെ സോപ്പുവെള്ളം ഉപയോഗിച്ച് കഴുകണം. പുറത്തു പോവുകയോ ആൾകൂട്ടത്തിൽ പോവുകയോ ചെയ്യരുത്. മാസ്ക് ധരിക്കണം. മുതിർന്നവർ പറയുന്നത് അനുസരിക്കണം. ഇതൊക്കെ ചെയ്താൽ കൊറോണ എന്ന മഹാമാരിയെ നമുക്ക് ഇല്ലാതാക്കാം. അതുകൊണ്ട് എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരേ നമുക്ക് ഒരുമിച്ച് നിന്ന് കൊറോണ എന്ന ഈ അസുഖത്തെ ഇല്ലാതാക്കാൻ ശ്രമിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ