എച്ച്.എസ്സ്.എസ്സ്,മുതുകുളം/അക്ഷരവൃക്ഷം/വിലയറിയാത്ത മാതൃസ്നേഹം

19:25, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിലയറിയാത്ത മാതൃസ്നേഹം

വിലയറിയാത്ത മാതൃസ്നേഹം
മാതൃ സ്നേഹത്തിൻറെ വില അറിയുന്നു ഞാൻ
പേറ്റുനോവിൻ വില അറിയുന്നു ഞാൻ
എന്നോമലുണ്ണിയെ കണ്ടനേരം തന്നെ
അമ്മയെ ഒരുനോക്കു കാണാൻ കൊതിച്ചു ഞാൻ
ജീവനുതുല്യം സ്നേഹിച്ചോരെൻ
അമ്മയെ ഞാൻ അന്നു തള്ളിപ്പറഞ്ഞു
എന്നമ്മ എന്നോട് കഥകൾ ചൊല്ലി
പേറ്റുനോവിൻ കഥയും പറഞ്ഞു
അന്നതെല്ലാം കെട്ടുകഥയാണെന്ന്
മനസാക്ഷിയില്ലതെ ഞാൻ പറഞ്ഞു
അമ്മയെ ഒരു നോക്കു കാണാൻ പോയപ്പോൾ
കൈയ്യെത്താദൂരത്ത് തേക്ക് അമ്മ മറഞ്ഞുപോയി പോയി
നാളെ എന്നുണ്ണിയും ഇങ്ങനെ ചൊല്ലിയാൽ
അമ്മയെ നോവിച്ച ശിക്ഷ ആകാം അത്
സ്വർഗ്ഗത്തിൽ ഇരുന്നുകൊണ്ട് എപ്പോഴുമിപ്പോഴും
അമ്മ വാത്സല്യം കാണിച്ചിടും
അമ്മയെന്നെന്നരികിൽ വന്നിരുന്നെങ്കിൽ
ആയിരം മാപ്പുകൾ കാൽക്കൽ വെച്ചീടാം

 

ഗൗതമി സി എസ്സ്
9A വി എച്ച് എസ്സ് എസ്സ് മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത