ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/കാക്കണം പരിസരം -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കാക്കണം പരിസരം


കേരളം കേരളം
വൃത്തിയുള്ള കേരളം
വിശുദ്ധമാർന്ന കേരളം
ശുദ്ധമായ വായുവും
സ്വച്ഛമായ ജീവനും
സമുദ്ധമായി വാണിടുന്ന
 കേരളം മനോഹരം
മലിനതയിൽ മുങ്ങി നിന്ന്
വേണ്ടിനിയും ജീവിതം
പരമ്പരങ്ങൾ കാക്കുവാൻ
കൈകോർത്തിടാം നമുക്കിനി
വൃത്തിയായി എന്നുമേ
പരിസരത്തെ കാക്കുവാൻ
മാറണമെൻ ലോകവും
മാനവർ തൽ മനസ്സുമേ
കാക്കണം കാക്കണം
 നമ്മളീ പരിസരം
മലിനതയിൽ നിന്നും
മുക്തി ഇനിയെന്നുമേ
കേരളം കേരളം
എന്റെ കൊച്ചു കേരളം .

രശ്മി രമേശ്
1 ബി ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം, തിരുവനന്തപുരം , പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത