എ.യു.പി.സ്കൂൾ കൊടക്കാട്/അക്ഷരവൃക്ഷം/പൗരത്വമുറപ്പാക്കൽ
പൗരത്വമുറപ്പാക്കൽ
വൈകുന്നേരമായപ്പോൾ മട്ടുപാവിൽ ഉലാത്തിക്കൊണ്ടിരിക്കുകയാണ് റസിയ. എന്തോ ചെറിയ ഒരു ഭയം ആ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. ഇടയ്ക്കിടെക്ക് മുറിയിലിരുന്ന് കാർട്ടൂൺ കാണുന്ന തന്റെ രണ്ടു മക്കളെയും നോക്കുന്നുമുണ്ട്. ഇക്ക ഇന്നും വരാൻ വൈകുന്നല്ലോ, അവൾ ക്ലോക്കിലേക്ക് തറപ്പിച്ചു നോക്കി. കണ്ണ് എടുത്തില്ല അപ്പോഴേക്കും മുറ്റത്ത് ഒരു കാറിന്റെ ഹോൺ മുഴങ്ങി. "ഹോ ! വന്നു, ഇപ്പോഴാ സമാധാനമായാത്, എന്താ വരാൻ വൈകിയത് " കോണിപ്പടികളിറങ്ങുമ്പോൾ അവൾ ആകാംഷയോടെ ചോദിച്ചു. "വഴിയിൽ വല്ല ബ്ലോക്കും കാണും ", ഷഫ്ന ഉപ്പാന്റെ പക്ഷമുറപ്പിച്ചു. "ജനിച്ച നാട്ടിൽ പൗരത്വം തെളിയിക്കേണ്ട അവസ്ഥയാണ് നമുക്ക്. ഇനി നമ്മൾ എന്ത് ചെയ്യും"റസിയ തന്റെ പേടി കാണിച്ചു. "നീ എന്തിനാ പേടിക്കുന്നെ സൗദിയിൽ ഉള്ള നിന്റെ ബാപ്പാന്റെ അടുത്ത് പോയി നിന്നാ പോരെ നിനക്ക്. അപ്പോൾ നിനക്ക് എന്ത് പ്രശ്നം, എവിടെയും ആരും ഇല്ലാത്ത എനിക്കല്ലേ പ്രശ്നം, നീ കുറച്ചു വെള്ളമെടുക്ക്. " വെള്ളം എടുക്കാൻ പോയപ്പോളും അവളുടെ മനസ്സിൽ ബർത്ത് സർട്ടിഫിക്കറ്റും പാസ് പോർട്ടും ആയിരുന്നു. "ഇക്കാ..... നാളെ എന്താ ചായക്ക് കടി? " അവൾ അടുക്കളയിൽ നിന്നും വിളിച്ചു ചോദിച്ചു. "ഓ.. നിന്റെ സർട്ടിഫിക്കറ്റും പാസ്പോർട്ടും പോരെങ്കി ഐഡന്റിറ്റി കാർഡും എടുത്തോ !!"
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ