ഗവൺമെന്റ് എൽ പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതി

17:23, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44514glpsparasuvaikal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

പരിസ്ഥിതി ദൈവ ദാനമാണ്. ഈ പരിസ്ഥിതി കാത്തു സൂക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കൊറോണ എന്ന രോഗത്തിന് കാരണം ഒരു പക്ഷേ പരിസ്ഥിതി ശുചിത്വമില്ലായ്മയാണെന്ന് പറയാം. പണ്ട് നമ്മുടെ പൂർവികർ ശുദ്ധവായു ലഭിക്കുന്നതിനായും രോഗങ്ങൾ വരാതിരിക്കാനും പല തരം വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു. എന്നാൽ ഇന്നാകട്ടെ മനുഷ്യർആ മരങ്ങൾ വെട്ടിനശിപ്പിച്ച് വലിയ വലിയ കെട്ടിടങ്ങൾ പണിതു. അവയിൽ നിന്നുള്ള മാലിന്യങ്ങൾ സംസ്ക്കരിക്കാൻ പ്രകൃതിയുടെ വരദാനമായ കുളങ്ങളിലോ പുഴയിലോ ഒഴുക്കിവിടുകയാണ് പതിവ്. ഇങ്ങനെ ശുദ്ധവായു നഷ്ടപ്പെടുന്ന നമുക്ക് പലതരംരോഗങ്ങൾ വന്നു ചേരുന്നു. നമ്മുടെ മാതാപിതാക്കളെയും ഗുരുക്കൻമാരെയും ദൈവത്തെയും സ്നേഹിക്കുന്നത് പോലെ പരിസ്ഥിതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യാം.

അഖിന വി എസ്സ്
1 ജി എൽ പി എസ്സ് പരശുവയ്ക്കൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം