പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ധര തന്നിൽ നിറയുന്ന സമ്പൽ സമൃദ്ധിയിൽ വർണ്ണമണിയും മലയാളനാട് ധരണിയിൻ മാലിന്യക്കറകളിൽ നിന്നാഗതനായ രാക്ഷസനാണവൻ ആത്മിതൻ ജീവൻ നുകർന്നവൻ കൊണ്ടുപോം മൃത്യുവിൻ താഴ്വരകൾ തന്നിലായി അമ്മിഞ്ഞപ്പാലിൻ മണമുള്ള മണ്ണിൽ മൃത്യുവിൻ നിലവിളി ഉയർത്തിവൻ എവിടെ നിന്നാഗതനായി നീ ക്രൂരനേ? എന്തിനായ് കവർന്നു നീ നരരുടെ ജീവനെ? ലോകത്തിലാകെ രോഗം വിതച്ചവൻ കൊയ്തെടുത്തു മൃത്യുവിനെ പുലരാത്ത നിശ പോലെ അമരാത്ത മാരുതിപോലെ തോരാത്ത വർഷം പോലെ അണയാത്ത അഗ്നി പോലെ പടരുന്നു നീ ലോകമാകെ കൈകോർത്തു പിടിക്കുവാൻ കഴിയാതെ അകറ്റുന്നു നീ നരരെയാകെ നശിച്ചു ഭൂമിയോളം താഴ്ന്നപ്പോൾ പ്പോലും അടങ്ങുന്നില്ല നരരുടെ അഹങ്കാരം ചൂഷണം ചെയ്തവൻ പ്രകൃതിയെയാകെ അതിലൂടെ നിന്റെ ഉയിരിനെ നീ വെട്ടിച്ചുരുക്കി അതിജീവിക്കും നമ്മൾ പുനർജനിക്കും പ്രളയത്തെ കീഴടക്കിയതുപോലെ അവസാനിപ്പിക്കും നിൻ ക്രൂര വിളയാട്ടം
|