കൊറോണ നാട് വാണിടും കാലം മാനുഷ്യനെങ്ങുമേ നല്ല നേരം തിക്കും തിരക്കും ബഹളമില്ല വാഹനാപകടം തീരെയില്ല വട്ടം കൂടാനും കുടിച്ചിടാനും നാട്ടിൻ പുറങ്ങളിൽ ആരുമില്ല ജങ്ക് ഫുഡ്ഡുണ്ണുന്ന ചങ്കുകൾക്ക് കഞ്ഞി കുടിച്ചാലും സാരമില്ല കല്ലെറിയാൻ റോഡിൽ ജാഥയില്ല കല്യാണത്തിൽ പോലും ജാടയില്ല നേരമില്ലെന്ന പരാതിയില്ല ആരുമില്ലെന്നുള്ള തോന്നലില്ല എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ കള്ളൻ കൊറോണ തളർന്നു വീഴും എല്ലാരുമൊന്നായി ചേർന്നു നിന്നാൽ നന്നായി നമ്മൾ ജയം വരിക്കും
അനാമിക . ആർ.എസ്
3 C എം എം യു പി എസ്. പേരൂർ കിളിമാനൂർ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത