ഉള്ളടക്കത്തിലേക്ക് പോവുക

എം. ഐ. എൽ. പി. എസ്. കക്കോടി/അക്ഷരവൃക്ഷം/കോവിഡ്19

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Milpskakkodi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്19


കടൽ താണ്ടി വന്നൊരു മഹാമാരി
നാട്ടിലെങ്ങും ഭീതി പടർത്തി
അഹങ്കാരി ആയ മനുഷ്യർ
വൈറസിൻ മുന്നിൽ തലകുനിച്ചു
സ്നേഹത്തിൻ വിലയറിഞ്ഞു
രോഗം വന്നതിൽ പിന്നെ
ബന്ധത്തിൻ വിലയറിഞ്ഞു
കാലം നടത്തും പരീക്ഷണങ്ങൾ
കൈകൂപ്പി മനുഷ്യരെല്ലാം
നാടെങ്ങും ലോക്ക്ഡൌൺ
തിരക്കൊഴിഞ്ഞു നാടും നഗരവും
കോവിഡ്19 ആയിവന്ന രോഗം
എൻ ജനതയെ ഒന്നായി മാറ്റി
ജാഗ്രതയോടെ നാം ഒറ്റക്കെട്ടായി
തുരത്തും നമ്മളീ മഹാമാരിയെ
പൊരുതീടും നാം ഈ മഹാമാരിക്കെതിരെ
 

ലൈബ മെഹബിൻ
III എം. ഐ. എൽ. പി. എസ്. കക്കോടി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത