ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
16:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

ഒരു നുള്ളു കണ്ണീരു വാർത്തുകൊണ്ടീ ലോക
വ്യഥയോട് ചേരുന്നു നാമേവരും
ഭയമല്ല കരുതലെന്നടിയുറച്ചാൽ നാളെ
അതിജീവനത്തിന്റെ കഥ പറയാം.
സൃഷ്ടിച്ച സൃഷ്ടാവ് പോലും പകച്ചുപോയി
നിൻ ചെയ്തികൾ കണ്ടു കണ്ണടച്ചു
സമവാക്യം ഒന്നതിൽ പിറവികൊണ്ടു
നിൻ ബന്ധനത്തിന്റെ ചുരുളഴിച്ചിന്നൻ
അന്ധകന്റെ വേഷം കെട്ടിയാടി.
ഈ മഹാമാരിതൻവിധിയോർത്തു കരയുവാൻ
കഴിയില്ല മനുജാ നിൻ കർമ്മഫലം
വൻമതിൽ താണ്ടിയാ കോട്ടകൾ തകർത്തവൻ
ഇന്നെന്റെ മണ്ണിലും തേരോട്ടമായ് .
ഒരു ചുംബനം പോലും നൽകുവാൻ കഴിയാതെ ചത്താലും തീരാത്ത പാപിയായി
അകന്നിരിക്കും രക്തബന്ധങ്ങളൊക്കെയും
ഇരുളിന്റെ മറനീങ്ങും ഒരു പുലരിവരെയും
വാനോളം വാഴ്ത്തി പുകഴ്ത്തീടാമീനല്ല
ആതുര സേവകർ നീതി തൻ പാലകർ
ലോക: സമസ്ത: സുഖിനോ: ഭവന്തു.

മേഘനാഥ് ബി.എസ്.
4 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത