സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/ലോക്ഡൗൺ കാലം, ജാഗ്രതാ കാലം
ലോക്ഡൗൺ കാലം, ജാഗ്രതാ കാലം...
ലോകമെമ്പാടുമുള്ള ആളുകൾ കൊറോണ ഭീതിയിൽ ആയിരിക്കുന്ന ഈ സമയത്ത് കുട്ടികളായ നമ്മളാണ് ലഭിച്ചിരിക്കുന്ന സമയം ഫലപ്രദമായി ഉപയോഗിക്കാൻ മുൻകൈയെടുക്കേണ്ടത്. അലസമായി ഇരുന്ന് നമുക്ക് കിട്ടുന്ന സമയം പാഴാക്കാനല്ല, നമ്മുടെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ആരോഗ്യപരിപാലനത്തിൽ ഏർപ്പെടാനുള്ള സമയമാണിത്. വീടുകളിൽ തന്നെ ഇരുന്ന് കളിക്കാവുന്ന കളികൾ കളിക്കുകയും വ്യായാമം ചെയ്യുകയുമാവാം. സർക്കാർ നിർദ്ദേശങ്ങൾ അതേപോലെ പാലിക്കാൻ നമ്മൾ ശ്രദ്ധിക്കണം. എല്ലാ സമയവും ഉറങ്ങിയും ഭക്ഷണം കഴിച്ചും ആരോഗ്യം നശിപ്പിക്കാതെ നമുക്കുള്ള കലാകായിക കഴിവുകൾ വികസിപ്പിക്കാൻ ശ്രമിക്കണം. വ്യക്തിശുചിത്വം പാലിക്കാത്തത് മൂലമുണ്ടാകുന്ന അസുഖങ്ങളെ പരമാവധി തടയണം. രോഗ പ്രതിരോധശക്തി വർദ്ധിപ്പിക്കാനുള്ള ഭക്ഷണങ്ങൾ കഴിക്കാം. അനാവശ്യമായി പുറത്തിറങ്ങി രോഗം ക്ഷണിച്ചു വരുത്താതിരിക്കുക. ഭയമല്ല ജാഗ്രതയാണ് വേണ്ടത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ