15:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dessy(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഇത്തിരിക്കുഞ്ഞൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദൂരെ എവിടെനിന്നോ വന്നുദിച്ചു
ദുരന്ത താരകമായി ഇത്തിരിക്കുഞ്ഞൻ.....
മനുഷ്യകുലത്തിൻ അന്തകനായ്
എന്തിനെന്നോ എവിടെനിന്നോ എന്നറിയാതെ
ദുരന്തം വിതച്ചൊരീ ഇത്തിരിക്കുഞ്ഞൻ....
മനുഷ്യചെയ്തി തൻ ഫലമെന്നപോൽ
പ്രകൃതിക്കൊരനുഗ്രഹമായീ ഇത്തിരിക്കുഞ്ഞൻ....
ഓർമ്മകൾ ഉണരാനായ് വന്നിതാ
സ്നേഹം തിരിച്ചറിയാൻ
ബന്ധങ്ങൾ വിളക്കിചേർക്കാൻ
കാരണമായീ ഇത്തിരിക്കുഞ്ഞൻ.....
തിന്മയെങ്കിലും പ്രകൃതിയ്ക്ക് നന്മതൻ ഭാവുകമരുളിയ
നിന്നെ ഞാൻ അറിയാതെ സ്നേഹിച്ചു പോവുന്നു....
എങ്കിലും വേദനയോടെ വിട പറയാനായ് കാത്തിരിക്കുന്നു.....