ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കേരളമെന്നൊരു നാടുണ്ട് കേരം തിങ്ങും നാടാണേ മാമല തിങ്ങും നാടുണ്ട് മാമരമുള്ളൊരു നാടാണേ ഇന്നിപ്പോളിതാ നമ്മൾ തന്നെ കുന്നുകൾ കുത്തിയിടിക്കുന്നു പാടമതൊക്കെ നികത്തുന്നു പാടമതൊക്കെ നികത്തിട്ട് പണിയുന്നവിടെ മാളികകൾ പാവം നമ്മുടെ കിളികൾക്കെങ്ങനെ വരിനെല്ലുണ്ണാനായിടും കുന്നുകളൊക്കെ നിരന്നാലോ ഉള്ളിലെ ഉറവകൾ വറ്റുലെ മാനുഷ്യരിവിടെ മരമെല്ലാം വെട്ടിമുറിക്കുകയാണല്ലോ പാവം നമ്മുടെ പറവകളെവിടെ പോവും കൂട് ചമ്മച്ചീടാൻ കനികൾ തിന്നതിനുള്ളിലെവിത്തുകൾ വിതറും പക്ഷിക്കൂട്ടങ്ങൾ മാമരമില്ല കനിയില്ല വിത്തുകളില്ല വിതച്ചീടാൻ കുന്നു നിരത്തി ചിലരിവിടെ വൻ പണിശാലകൾ തീർക്കുന്നു പണിശാലകളിലെ പുകയെല്ലാം പരിസരമാകെ നിറയുമ്പോൾ പാവം മാനവരാശിയിതാ രോഗികളായി വലയുന്നു നമ്മൾക്കൊന്നയിന്നിപ്പോൾ നമ്മുടെ നാടിനെ രക്ഷിക്കാം നല്ല പരിസ്ഥിതി പാഠങ്ങൾ ചൊല്ലിയിരിക്കാം കുട്ടികളെ