ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/പ്രതിരോധം

15:47, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arnagarhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധം | color=2 }} <center> <poem> തിരക്കഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

തിരക്കഥയിലെ
വില്ലനായി വന്ന്
നെഞ്ചോട് ചേർത്തൊരീ
നിഴലിനെപ്പോലും കവർന്ന്
അവസാന വെട്ടവും ഊതി -
ക്കെടുത്താനൊരുങ്ങുമ്പോഴും
പിടഞ്ഞുരുകകയാണിന്ന്
വിളക്കണയാതെ കാക്കാൻ
മെഴുക്കു തിരിയുമേന്തിയി
ദീപ പ്രതീകം മാലാഖമാർ.

  • * *

കൂട്ടിലടിച്ചിട്ടും
നെട്ടോട്ടമോടും മനസ്സിനെ
മരണക്കയത്തിലേക്ക് മാടി വിളിക്കും
കഴുകന്റെ ചിറകടിയൊച്ചയെ
അറിയാതണയും കുറുനരിയുടെ
കൂർത്ത പല്ലുകളെ
പ്രതിരോധത്തിൻ കോട്ട കെട്ടി
തടയും നിങ്ങൾ ത്തൻ വിസ്മയം.

 

ഷഹാന
ഏഴ്-ഡി ഏ.ആ‍ർ.നഗർ.എച്ച്.എസ്.ചെണ്ടപ്പ‍ുറായ
വേങ്ങര ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത