സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/ അപ്പുവിന്റെ അവധിക്കാലം

15:09, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmslpschoolurakam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അപ്പുവിന്റെ അവധിക്കാലം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പുവിന്റെ അവധിക്കാലം

ഒരിടത്ത് അപ്പു എന്ന് പേരുള്ള കുട്ടി ഉണ്ടായിരുന്നു . ഭക്ഷണംകഴിക്കണം ,കളിക്കണം എന്ന ചിന്ത മാത്രമേ അവന് ഉണ്ടായിരുന്നുള്ളൂ. വ്യക്തി ശുചിത്വം തീരെ ഉണ്ടായിരുന്നില്ല .അമ്മ എത്ര നിർബന്ധിച്ചാലും അവന്റെ ഈ സ്വഭാ വത്തിന് യാതൊരു മാറ്റവും ഉണ്ടായില്ല. അമ്മ ടീച്ചറെ വിളിച്ച് കാര്യം പറഞ്ഞു . അപ്പുവിനെ ടീച്ചർ ഫോണിൽ വിളിച്ചു ചോദിച്ചു. " അപ്പു നീ എന്താ കുളിക്കുവാനും പല്ലുതേക്കാനും നഖം വെട്ടുവാനും മടി കാണിക്കുന്നത്. "ഇതു കേട്ട അപ്പു ടീച്ചറോട് ചോദിച്ചു. "എന്തിനാ ടീച്ചർ എ ന്നുംകുളിക്കുകയുംപല്ലുതേക്കുകയുമൊക്കെ ചെയ്യുന്നത്.ടീച്ചർ പറഞ്ഞു.അപ്പു ഇത് കൊറോ ണക്കാലമാണ് .വളരെയധികം ശ്രദ്ധിക്കേണ്ട കാലമാണിത്.രണ്ടു നേരം കുളിക്കണം ,രണ്ടു നേരം പല്ലു തേക്കണം,ആഴ്ചയിൽ ഒരു പ്രാവ ശ്യം നഖം വെട്ടണം ,പുറത്തു പോയി വന്നാൽ കൈയും മുഖവും സോപ്പിട്ടു കഴുകുകയോ,കുളി ക്കുകയോ ചെയ്യണം .കൂടാതെ ഈ സമയത്ത് മാസ്ക് ധരിച്ച് മാത്രം പുറത്തു പോവുക. അല്ലെ ങ്കിൽ കൊറോണ വൈറസ് പിടിപെടുകയും അസുഖം വരുകയും,മറ്റുള്ളവർക്കും അസുഖം വരികയും ചെയ്യും .മറ്റുള്ളവരിൽ നിന്നും ദിവ സങ്ങളോളം അകന്നു കഴിയുകയും ,ചിലപ്പോൾ മരണം വരെ സംഭവിക്കുകയും ചെയ്യും. അതി നാൽ ശുചിത്വത്തിൽ നാം വളരെയധികം ശ്ര ദ്ധിക്കണം .അപ്പുവിന് ടീച്ചർ പറഞ്ഞത് മനസിലാ യോ? ഇതു കേട്ട അപ്പു പിന്നീട് വൃത്തിയുള്ള കുട്ടിയായി മാറി .

തീർത്ഥലക്ഷ്മി പി. ആർ
2 A സി.എം.എസ് . എൽ പി. സ്കൂൾ .ഊരകം
ചേർപ്പ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ