ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/ആരോഗ്യം നമ്മുടെ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssvjd1024 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആരോഗ്യം നമ്മുടെ സമ്പത്ത് | color=3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം നമ്മുടെ സമ്പത്ത്
ആരോഗ്യമാണ് നമ്മുടെ സമ്പത്ത് . ആരോഗ്യമെന്നാൽ രോഗം ഇല്ലാത്ത അവസ്ഥ എന്നാണ്. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ . നല്ല ആരോഗ്യത്തിന് വ്യക്തിശുചിത്വം അത്യാവശ്യമാണ് .എത്ര തിരക്കിലാണെങ്കിലും നാം നമ്മുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കണം.ഈ തിരക്ക് പിടിച്ച ജീവിതത്തിൽ പലരും ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല .
                     ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ജീവിതശൈലി രോഗങ്ങൾ . അതിന്റെ പ്രധാന കാരണങ്ങൾ ചിട്ടയില്ലാത്ത ആഹാരശീലങ്ങളും വ്യായാമമില്ലായ്മയും ആണ്.ഫാസ്റ്റ് ഫുഡിന്റെ അതിപ്രസരണം നമ്മുടെ കുട്ടികളിൽ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.  
                                           ആരോഗ്യ പ്രശ്നങ്ങൾ പല രീതിയിൽ ഉണ്ടാകാറുണ്ട് . അമിത     ജോലിഭാരം,ഉറക്കമില്ലായ്മ,ഭക്ഷണശീലങ്ങൾ,വ്യായാമക്കുറവ് ,മാനസിക സമ്മർദ്ദം ഇതെല്ലാം നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നു .ചിട്ടയായ വ്യായാമം ,നല്ല ഭക്ഷണ ക്രമം , നല്ല രീതിയിലുള്ള ഉറക്കം,വ്യക്തി ശുചിത്വം ,പരിസര ശുചിത്വം ഇതെല്ലാം നമ്മെ ആരോഗ്യവാന്മാർ ആക്കുന്ന നല്ല ശീലങ്ങളാണ്.നമ്മുടെ തിരക്കുള്ള ജീവിതത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചു മുന്നോട്ടു പോയാൽ നമുക്ക് ആരോഗ്യവാന്മാരായി ജീവിക്കാം.
   ഇപ്പോൾ ഈ 2020 ൽ ലോകം നേരിടുന്ന ഒരു മഹാ വിപത്താണ് കോവിഡ്-19 എന്ന വൈറസ് മൂലമുള്ള കൊറോണ എന്ന മഹാമാരി . ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത് 2019 ൽ ചൈനയിലാണ്. അതിനാലാണ് വൈറസിന് കോവിഡ് -19 എന്ന പേര് ശാസ്ത്രലോകം നൽകിയത്. ഈ വൈറസിൽ നിന്നുള്ള ചെറുത്തുനില്പിനു അത്യാവശ്യം  വേണ്ട കാര്യം വ്യക്തി ശുചിത്വം ആണ്. കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം.ഇപ്പോഴും വൃത്തിയായിട്ടു ഇരിക്കണം . ഇതിൽ നിന്നും ശുചിത്വം നമ്മുടെ ആരോഗ്യശീലത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന മനസിലാക്കാം നല്ല ശീലങ്ങൾ നല്ല ആരോഗ്യത്തിന് ചവിട്ടുപടിയാണ്‌.ഭാവിയിൽ ആരോഗ്യമുള്ള നല്ല തലമുറയെ വാർത്തെടുക്കാൻ കഴിയട്ടെ..
ആദിത്യ വി.ബി
8 ഗവ എച്ച് എസ് എസ് വെഞ്ഞാറമൂട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം