പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ മണ്ണപ്പം
മണ്ണപ്പം
മണ്ണ് കുഴച്ച് ഉരുളയാക്കി ചിരട്ടയിൽ നിറച്ച് മണ്ണപ്പം ചുട്ടു കളിക്കുന്നത് നന്ദുവിന് ഏറ്റവും ഇഷ്ടപ്പെട്ട കളിയാണ്. കഴിഞ്ഞ വേനലവധിക്കാലത്ത് അമ്മാമ്മയുടെ വീട്ടിൽ പോയപ്പോൾ അവിടുത്തെ കുട്ടികൾ പഠിപ്പിച്ചതാണ്. അവരുടെ വീടിനു ചുറ്റും പഞ്ചാരമണലാണ്, അത് നനച്ചു കുഴച്ച് എടുക്കുന്നത് ആദ്യം അവന് അരോചകമായി തോന്നി. പിന്നീട് ചിരട്ട കമഴ്ത്തി അല്പസമയം കഴിഞ്ഞു മാറ്റിയപ്പോൾ കണ്ടത് മനോഹരമായ അപ്പമാണ് 'മണ്ണപ്പം'. അതിനുശേഷം അവൻ ഒഴിവു കിട്ടുമ്പോഴെല്ലാം മണ്ണപ്പം ഉണ്ടാക്കി കളിക്കും, വീടിനടുത്തുള്ള കുട്ടികളെയും കൂട്ടും.പല വലിപ്പമുള്ള മണ്ണപ്പമുണ്ടാക്കി പൂക്കൾ വെച്ച് അലങ്കരിക്കുന്നത് എന്ത് രസമാണെന്നോ... ക്രിസ്മസ് അവധി ക്കാലത്ത് അടുത്ത വീട്ടിലെ മനുവിന് അസുഖം പിടിച്ചു. അലർജിയാണത്രേ, കയ്യും കാലുമെല്ലാം ചുവന്ന കുരുക്കൾ വന്നു ചൊറിഞ്ഞടർന്ന് നീരൊഴുകി...ആകെ വൃത്തികേട്, മണ്ണിൽ കളിച്ചതിൻറ അലർജിയാണത്രേ. അതോടെ ഞങ്ങളെയെല്ലാം മണ്ണിൽ കളിക്കുന്നതിൽ നിന്ന് വിലക്കി. കൃഷി ചെയ്താണ് പഴങ്ങളും പച്ചക്കറികളും ഉണ്ടാക്കുന്നത്, കൃഷി ചെയ്യുന്ന മണ്ണിൽ കളിക്കുന്നതാണോ കൂഴപ്പം ? അവർക്കാർക്കും അലർജിയില്ലേ ? മോനെന്താ ചിന്തിക്കുനത് ? പിണക്കം മാറിയില്ലേ ? ഇതാ മോനേ മണ്ണ്, അമ്മ നന്നായി കഴുകി ഉണക്കി യതാണ്. നന്ദു അന്താളിച്ചുപോയി, ഇതെന്തിനാണമ്മേ ? മോൻ ക്യാൻവാസിൽ ചിത്രം വരച്ച് പശ തേച്ച് മണൽ ഒട്ടിച്ച് ചിത്രം തയ്യാറാക്കൂ. പക്ഷേ... അമ്മേ.. എനിക്ക് ...മണ്ണപ്പം.........മോനേ കാലം മാറിയതിനൊപ്പം കോലം മാറണം. നമ്മുടെ ചുറ്റുമുള്ള ജലം വായു മണ്ണ് എല്ലാം അശുദ്ധ മാണ് ,അതുകൊണ്ടാണ് മണ്ണിൽ കളിക്കാൻ വിടാത്തത്. ശരിയമ്മേ..അമ്മ കൊടുത്ത മണൽ പേപ്പറിൽ വിതറി വിരലോടിച്ചു അവൻ അവന്റെ കളി രസിച്ചു തുടർന്നു...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ