ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ് എൽ പി എസ് നടവയൽ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
13:01, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMALU JOY (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി ]] {{BoxTop1 | തലക്കെട്ട്=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി


ഒരു തൈ നടുന്നു നാം നാളെയീ മണ്ണിൽ
വസന്തോത്സവം തീർക്കാൻ
മറയുന്ന മാമഴക്കാടിനെ ഉറങ്ങുന്ന പുഴകളെ
വിളിച്ചുണർത്താം ഭൂമിക്കു കുളിരേകാൻ
(ഒരു തൈ .............)
കനിവറ്റ കാലം കരിച്ച വർണാഭമാം
ശലഭദത്തങ്ങളെ വീണ്ടെടുക്കാൻ
അകലെ മറഞ്ഞൊരു തുമ്പികൾ കിളികൾ തിരിച്ചെത്തുവാൻ
(ഒരു തൈ ..............)
ശലഭങ്ങൾ സസ്യലതാദികൾ പാടുന്നു
തിരികെയെത്താം ഞങ്ങൾ ഒരുമിക്കാം നമുക്കേവർക്കും
(ഒരു തൈ ......)

 

മുഹമ്മദ് നാദിഹ് പി ആർ
3 B സെന്റ്.തോമസ് എൽ .പി .എസ് നടവയൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത