കാവും കുളങ്ങളും കായലോളങ്ങൾ തൻ- കാതിൽ ചിലമ്പുന്ന കാറ്റും പാടവും വയലും ഹരിത ഭംഗിയും എത്ര സുന്ദരം ! കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവും പച്ചപ്പിൻ കാഴ്ചകൾ തന്നെ അമ്മയാം വിശ്വപ്രകൃതി നമ്മൾക്കു- തന്ന സൗഭാഗ്യങ്ങളെലല്ലാം നന്ദിയാല്ലാതെ തിരസ്കരിച്ചു നമ്മൾ- നന്മ മനസ്സിലില്ലാത്തോർ മുത്തിനെ പോലും കരിക്കട്ടയായ്കണ്ട- ബുദ്ധിയില്ലാത്തവർ നമ്മൾ പാടങ്ങളെല്ലാം നികത്തി കാവുകളെല്ലാം വെട്ടിത്തെളിച്ചു ഐശ്വര്യമായി വന്ന പക്ഷികൾ- കാണാമറയത്തൊളിച്ചു പൂത്തുനിന്നൊരു സൗന്ദര്യ- വർണ്ണപുഷ്പങ്ങൾ തണലായിരുന്ന മരച്ചില്ലകൾ ഒന്നാകെ നാം വെട്ടിവീഴ്ത്തി എത്ര കുളങ്ങൾ മണ്ണിട്ടു മൂടി നാമിത്തിരി ഭൂമിക്കു വേണ്ടി- മാറുക ജനതയെ ഭൂമിയെ സംരക്ഷിക്കാം- സംരക്ഷിക്കാം ഭൂമിയെ...