നോർത്ത് വയലളം എൽ പി എസ്/അക്ഷരവൃക്ഷം/ മോഹം

11:58, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മോഹം

പച്ച വിരിച്ചൊരു പാടത്ത്
ഓടിച്ചാടാൻ മോഹം
കുളിരു നിറഞ്ഞോരാറ്റിൽ
 മുങ്ങിക്കുളിക്കുവാൻ മോഹം
പൂമണമുള്ളൊരു പൂങ്കാറ്റിൻ
തഴുകലിലുണരാൻ മോഹം
പാറിപ്പറക്കും തുമ്പികളെ
തൊട്ടു തലോടാൻ മോഹം
മഴ പെയ്യും മുറ്റത്താകെ
തുള്ളിക്കളിക്കാൻ മോഹം
പുത്തനുടുപ്പിട്ട് കൂട്ടരുമൊത്ത്
പള്ളിക്കൂടത്തിലെത്താൻ മോഹം

മാളവിക
2 A നോർത്ത് വയലളം എൽ.പി.സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത