സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/അക്ഷരവൃക്ഷം/നന്മ പടരാൻ കൈകോർക്കാം
നന്മ പടരാൻ കൈകോർക്കാം
ലോകം മുഴുവനുമുള്ള മനുഷ്യജീവന് ഭീഷണിയായി വളർന്നുവരുന്ന ഒരു പകർച്ച വ്യാധിയാണ് കോവിഡ് 19. ലോകം ഇതിനെ മഹാമാരി എന്ന് വിളിക്കുന്നു. കൊറോണ എന്ന പേര് ലാറ്റിൻ ഭാഷയിൽ കീരീടം, റീത്ത് എന്നെല്ലാം അർത്ഥം വരുന്ന വാക്കിൽ നിന്ന് കടം എടുത്തതാണ്. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസുകളുടെ വലിയ കൂട്ടത്തെയാണന്നു കൊറോണ എന്നു വിളിക്കുന്നത്. 1930- കളിലാണ് കൊറോണ കണ്ടെത്തിയത്.രോഗത്തിന് മരുന്നുകളോ, പ്രതിരോധ വാക്സിനുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. വൈറസ് ബാധിക്കുന്നതിനും രോഗം തിരിച്ചറിയുന്നതിനുമുള്ള ഇടവേള 10 ദിവസം ആണ്. 5 മുതൽ 6 ദിവസമാണ് ഇൻക്യൂബേഷൻ പീരിയഡ്. പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം തുടങ്ങിയവയാണ് രോഗത്തിന്റെ മുഖ്യ ലക്ഷണങ്ങൾ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |