കൊറോണ നാട് വാണീടും കാലം മാനുഷനൊട്ടുമില്ല നല്ല നേരം തിക്കും തിരക്കും ബഹളമില്ല വാഹനാപകടം തീരെയില്ല വട്ടം കൂടാനും കുടിച്ചിടാനും നാട്ടിൻപുറങ്ങളിൽ ആരുമില്ല ജങ്ക്‌ഫുഡ് ഉണ്ണുന്ന ചങ്കുകൾക്ക് കഞ്ഞി കുടിച്ചാലും സാരമില്ല റോഡിൽ പ്രതിഷേധ ജാഥയില്ല സമരപന്തൽ ഒന്നും കാണാനില്ല കല്ലെറിയാൻ ബസിൽ ആരുമില്ല കല്യാണത്തിൽ പോലും ജനങ്ങളില്ല നേരമില്ലെന്ന പരാതിയില്ല ആരുമില്ലെന്ന തോന്നലില്ല കള്ളൻ കൊറോണ തകർത്തിടുമ്പോൾ എല്ലാരും വീട്ടിൽ ഒരുമിച്ചുണ്ടേ എല്ലാരും ഒന്നിച്ചു ചേർന്നിടേണം ഒന്നായി നമ്മൾ പൊരുതിടേണം വീട്ടിലിരുന്നു സഹകരിച്ചാൽ നാളത്തെ നാളു മികച്ചതാക്കാം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത