ഗവ.യു.പി.എസ്.വിതുര/അക്ഷരവൃക്ഷം/കൊറോണക്കാലത്ത് കളിക്കുന്ന മൂന്ന് കുട്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലത്ത് കളിക്കുന്ന മൂന്ന് കുട്ടികൾ
ഇമ്മിണി അമ്മക്ക് മൂന്ന് മക്കളാണ്.ടിങ്കു,ഉണ്ണി,അച്ചു.അവർ മൂന്ന് പേരും വെക്കേഷൻ എത്താൻ കാത്തിരിക്കുകയായിരുന്നു.അപ്പോഴാണ് അറിഞ്ഞത് കൊറോണ എന്ന പുതിയ ഒരു വൈറസ് പകരുന്നു.അമ്മ പറഞ്ഞു,മക്കളേ പുറത്തൊന്നും കളിക്കാൻ പോകണ്ട.അവർ അത് കേട്ടില്ല. കളി കഴിഞ്ഞ് പോകുമ്പോൾ കോവിഡ് ബാധിച്ച ഒരാൾ മുഖം മറയ്ക്കാതെ ചുമച്ചു. വീട്ടിലെത്തിയ അവർ കൈകഴുകിയില്ല.താമസിയാതെ അവർക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി.അവരെ ആശുപത്രിയിൽ കൊണ്ടുപോയി.14 ദിവസം പ്രത്യേക മുറിയിൽ കഴിയാൻ ഡോക്ടർ പറഞ്ഞു.അമ്മയോടൊപ്പം ഉറങ്ങാൻ കഴിയില്ലെന്നോർത്തപ്പോൾ അവർക്ക് സങ്കടം വന്നു.അമ്മ പറഞ്ഞതുകേട്ട് വീട്ടിനുള്ളിൽ കഴിഞ്ഞിരുന്നെങ്കിൽ നമുക്കീഗതി വരില്ലായിരുന്നു എന്ന് അവർ ഓർത്തുപോയി.
അമൻ സഞ്ജയ്
3 ഗവ.യു.പി.എസ് വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ