ഗവ. യു.പി.എസ്. പിറമാടം/അക്ഷരവൃക്ഷം/പ്രകൃതിതൻ തിരനോട്ടം
ലോകത്തിൻ വീഥിയിൽ നടന്നു നീങ്ങീടുവാൻ
ഈശ്വരൻ കനിഞ്ഞേകിയ വരദാനമാം പ്രകൃതി
നാനാഭാഗങ്ങളിൽ പച്ചപുതച്ചു നിൽക്കുന്നു
പ്രകൃതി എത്റയോ സുന്ദരം മനോഹരം
കഴിഞ്ഞകാലങ്ങളിൽ പ്രകൃതി നൽകിയ
സുന്ദരനിമിഷങ്ങൾ ഇന്നെത്രയോ അകലെ-
പച്ചവിരിച്ച നെൽപ്പാടങ്ങളും പൂത്തുലയുന്ന പൂമരങ്ങളും
കളകളം ഒഴുകുന്ന കാട്ടരുവികളും
കുയിലിന്റെ നാദവും കാട്ടിലെ കണ്ണന്റെ ചിന്നം വിളിയും
നമുക്കിതെല്ലാം അന്യമായി മാറി.
കാലത്തിൻ ചക്റങ്ങൾ ഓടി നീങ്ങവേ
പ്രകൃതി മനുഷ്യനു നൽകി ചില വികൃതികൾ
ആ വികൃതിക്ക് കൂട്ടിനായി മനിഷ്യനും നീങ്ങുന്നു
ക്റൂരമാം വേള്ളത്തിൻ അലയടിയും
കൊടുങ്കാറ്റും പേമാരി തൻ മുഴക്കവും
അതിനിടയിൽ-
മഹാമാരിതൻ ആദിയും ഭീതിയും.
ഇതെല്ലാം പ്രകൃതി നൽകിയ വികൃതിയാണെങ്കിലും
പ്റാർത്ഥിക്കാം പ്റവർത്തിക്കാംകൈകോർക്കാം
ഒരുമയോടെ
നല്ലൊരുപ്രകൃതിക്കായി നന്മയുള്ളനാളേക്കായി
SANJAY NANDAKUMAR
|
7 GUPS PIRAMADOM PIRAVOM ഉപജില്ല ERNAKULAM അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |