10:09, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43002(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നന്മവിളക്കുകൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല നാളെക്കായി കൊളുത്തുവിൻ
ആയിരം പൊൻതിരി നാളങ്ങൾ
മർത്യന്റെ അഹംഭാവം
നശിപ്പിക്കും പൊൻതിരി
നാളങ്ങൾ.....
സ്നേഹത്തിൻ വിത്ത്
വിതക്കാൻ കൈകൾ
കോർത്തിറങ്ങാം
പഴമൊഴി സംഗീതവുമായി
നന്മയുടെ പുതു
വഴിവിളക്കുമായി....
മനുഷ്യ നീ വീട്ടിലിരിപ്പു
നല്ലൊരു നാളെക്കായി
ലോകത്തെ മുഴുവൻ
ഭീതിയിൽമുക്കി അവൻ വന്നു -കോറോണാ.....
വീട്ടിലിരിക്കൂ നിങ്ങൾ
നല്ല നാളെക്കായി...
കൈകൾ കോർക്കാം
നല്ലൊരു സൂര്യോദയത്തിനു
തെളിയിക്കു സ്നേഹത്തിന്റെ
നന്മ വിളക്കുകൾ.....