സ്വന്തമെന്നോർത്തഞാനന്ന്യനെ- യോർക്കുന്നിതാദ്യമായാദ്യമായ് കരുണയായി അറിയുന്നുഞാനിന്നാപരമസത്യം പണമല്ല വലുതെന്ന ലോകസത്യം രോഗമാമിക്കടൽ നീന്തികയറിടാം അന്ന്യരെയും കൂടി കരകേറ്റിടാം അകന്നുനിന്നടുത്തിടാം മനസ്സുകൾ ചേർത്തിടാം ഒരുമിച്ചുപൊരുതിടാം ഒന്നായിടാം മറന്നിടാം ജാതിമതങ്ങളെല്ലാം ഓർത്തിടാം പുതിയൊരു ജീവിതത്തെ തിരികെപിടിച്ചിടാം പൊരുതിജയിച്ചിടാം പഴയപോൽ ശാന്തമാം വർണ്ണമാം ജീവിതം