എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/സൗഹൃദം

08:16, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mihs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സൗഹൃദം | color=1 }} <center> <poem> സൗഹൃദ ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൗഹൃദം

സൗഹൃദ ചെപ്പു തുറക്കുമ്പോൾ
നീയെനിക്ക് സമ്മാനിച്ച
ചെമ്പനീർ പൂവിന്റെ ഗന്ധമെന്നെ
സ്നേഹർദ്ദമായി തഴുകുന്നു..
നശ്വരമാം ഈ മലരുണങ്ങാം
പൂ മണവും മാറാം
നിമിഷങ്ങൾക്കുള്ളിൽ ഇതൾ
കൊഴിയുന്ന ജീവിതത്തിൽ
പവിത്രമാമാം ഹൃദയ ബന്ധത്താൽ
നമ്മളിൽ തളിർത്ത
വസന്തരാമത്തിൽ
വാസനപ്പൂക്കൾ
അനശ്വരമെന്നറിയുക

എറിൻ ക്ലാര മൈക്കിൾ
10 സി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത