സഹതാപം


 അയാൾ പിന്നെയും പുഴയിലേക്കിറങ്ങി.

പിക്കാസും തൂമ്പയുമേന്തി.

പുഴയുടെ ഹൃദയം മാന്തിക്കൊണ്ടേയിരുന്നു. സ്വന്തം കുഴിയാണ് തോണ്ടുന്നതെന്നത് അയാൾക്ക് കാര്യമല്ലായിരുന്നു.

പിന്നെ കിട്ടിയത് സഞ്ചിയിലാക്കി അയാൾ നടന്നകന്നു.

അയാളൊന്ന് തിരിഞ്ഞ് നോക്കിയപ്പോൾ പുഴ നെടുവീർപ്പിടുന്നത് കേട്ടു.

നാജിയ തസ്‌നീം വി
8സി ഗവ.എച്ച് .എസ്.എസ്.ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ചെറുകഥ