ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
എന്റെ നാടിന്റെ നന്മകൾ- ഇരുളിൽ പോയി മറഞ്ഞു അതിജീവിക്കാം നമ്മുക്ക് ഒന്നായി ഒരു നല്ല നാളേക്കായി ഇനിയുമിതാ പുതിയ പുലരിക്കായ് കാത്തിരിക്കാം ഭുമിയിലെ ചിറകുകളുള്ള- പരിപാലനത്തിന്റെ മാലാഖമാർക്കൊപ്പം ഉണ്ണാതെ, ഉറങ്ങാതെ, ആരോരു- മില്ലാത്തവർക്കു കാവലിരുന്നവർ ശുചിത്വമുള്ള പക്ഷിയായ് നമുക്ക്, പാറി പറന്നിടാം പച്ചപുതച്ചൊരാ ഗ്രാമ ഭംഗിയും പോയ് മറഞ്ഞതും, തൊടിയിലെ കാട്ടുപ്പുവിന്റെ സുഗന്ധം മറഞ്ഞതും, തൊടിയിലെ കാട്ടുപ്പുവിന്റെ വിഷ- ഗന്ധം പടർന്നതും നാം അറിഞ്ഞില്ല പിന്നെയും വന്നു ചേർന്നു ദുരന്തങ്ങൾ പേമാരിയായ് ലോക നാശമായ് നാളെയുടെ പുതിയ പുലരിക്കായ് പുതിയ പ്രതീക്ഷ തൻ അതിജീവനത്തിന്റെ തുടക്കത്തിനായ് കാത്തിരിക്കാം നമുക്കൊന്നായി, വീണ്ടുമൊരു നല്ല നാളേക്കായി.
|