ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

അടരുവാൻ വയ്യ ഈ ദേഹിയിൽ നിന്നും
അനന്തമായി വിഹരിക്കുകയാണീ വൃന്ദം
അരികിലായി അരികിലായി അടി കിടക്കുന്നു
അതിഭീകരമായ കീടാണു വൃന്ദങ്ങൾ
അച്ഛനും അമ്മയും അധ്യാപകരും
അർത്ഥവത്തായുള്ള വചനങ്ങൾ ചൊല്ലിനാൾ
അത്രയ്ക്കമർഷവും ഈർഷ്യയുമായന്ന്
വ്യക്തിശുചിത്വം ഇത്രയ്ക്ക് സങ്കീർണ്ണമോ
സമയം കഴിഞ്ഞുപോയി സാധ്യതയും
ഓർക്കുന്നു ഞാനീ പഴമൊഴിയും
സമയത്തെ പാശത്താൽ ബന്ധിക്കാൻ ആയി
ഈശ്വരനു പോലും അസാധ്യം അല്ലോ
വിശ്രമമില്ല കളിക്കളത്തിൽ
അക്ഷീണമായ പടപൊരുതി
അമ്മതൻ അന്നത്തിനായിരുന്നു
പാണി തലം ശുചിയാക്കിടാതെ
അവസാനമായി ഞാൻ ഓതിടുന്നു
വൃത്തിക്കു പ്രാധാന്യമേകിടേണം
വ്യക്തിശുചിത്വം ഇല്ലാതിരുന്നാൽ
വ്യക്തിത്വമില്ലാ മനുജനാകും
 

AJEENA
7 A ഗുഡ്‌ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത