ചിദംബരനാഥ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ മഹാമാരിയിൽ പിടയുന്ന കുഞ്ഞു മനസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
23:12, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരിയിൽ പിടയുന്ന കുഞ്ഞു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിയിൽ പിടയുന്ന കുഞ്ഞു മനസ്സ്

ഞാനും വീണയും സഹപാഠിയും അയൽക്കാരും ആണ്. വീണയുടെ അച്ഛൻ ദുബായിൽ ആണ് ജോലി ചെയ്യുന്നത് .അച്ഛൻ എല്ലാവർക്കും വിഷുക്കോടി കൊണ്ടുവരുന്ന കാര്യം അവളെന്നോട് പറഞ്ഞിരുന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം അവളുടെ വീട്ടിൽ ഒരു കാറും കുറച്ച് ആൾക്കാരെയും കണ്ടു. വീണയും മുറ്റത്തുതന്നെ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ മാടിവിളിച്ചു .അവൾ എന്റെ അരികിലേക്ക് വന്നു .ഇന്നെന്താ നിന്റെ അച്ഛൻ വരുന്നുണ്ടോ? ഞാൻ അവളോട് ചോദിച്ചു. ആ ! ഇന്ന് വരും അതു പറയുമ്പോൾ അവളുടെ മുഖത്ത് വലിയ സന്തോഷം ഒന്നും ഉണ്ടായിരുന്നില്ല. അതിന്റെ കാരണം ഞാൻ അവളോട് അന്വേഷിച്ചു. അവൾ എല്ലാം വിശദമായി തന്നെ എന്നോട് പറഞ്ഞു.

ഗൾഫിൽ ആകെ കൊറോണ പടർന്നുപിടിക്കുകയാണ്. ആദ്യം ചൈനയിൽ ആയിരുന്നു , ഇപ്പോൾ ലോകത്തിലെ എല്ലാ ഭാഗത്തും രോഗം പടർന്നു പിടിക്കുകയാണ് .അച്ഛൻ ജോലിചെയ്യുന്ന കമ്പനി അടച്ചു പൂട്ടിയിരിക്കുന്നു. അതുകൊണ്ട് അച്ഛൻ എത്രയും പെട്ടെന്ന് തന്നെ നാട്ടിലെത്തും എന്ന് അറിയിച്ചിട്ടുണ്ട് . ഒന്നും തന്നെ കൊണ്ടു വരാൻ സാധിക്കില്ല .വന്നു കഴിഞ്ഞാൽ ഒരു മാസക്കാലം മുകളിലത്തെ മുറിയിൽ ഒറ്റയ്ക്ക് കഴിയേണ്ടി വരും എന്നാണ് എല്ലാവരും പറയുന്നത് . എനിക്ക് അടുത്ത പോകാനോ സംസാരിക്കുവാനോ സാധിക്കില്ല .ഈ ദിവസങ്ങളിൽ ആരോഗ്യപ്രവർത്തകർ അച്ഛനെ നിരീക്ഷിക്കുകയും, പനിയോചുമയോ തൊണ്ടവേദനയോ ഉണ്ടെങ്കിൽ അച്ഛനെ അവർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും. ഇതിന് ഇതുവരെ മരുന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എന്നോട് യാത്ര പോലും പറയാതെ അവൾ വീട്ടിലേക്ക് ഒരൊറ്റ ഓട്ടം.

അനാമിക സുരേശൻ
5 ചിദംബരനാഥ്‌ യു പി സ്കൂൾ ,രാമന്തളി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ