സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/കാരണം ഞാനൊരു പെണ്ണാണ്.....

കാരണം ഞാനൊരു പെണ്ണാണ്.....

സകല വേദനകളും
ഞാൻ പേറേണ്ടിവന്നു
കാരണം ഞാനൊരു പെണ്ണാണ്‌.
തീന്മേശയിൽപോലും ഞാൻ
അവഗണിക്കപ്പെട്ടു
കാരണം ഞാനൊരു പെണ്ണാണ്‌.
സമൂഹത്തിൽ ഞാൻ പിന്നോക്കമായി
കാരണം ഞാനൊരു പെണ്ണാണ്‌.
തീച്ചുളയി‍ വെന്തെരിയേണ്ടി വന്നു
കാരണം ഞാനൊരു പെണ്ണാണ്‌.
അവസാനം എല്ലാ വേദനകളും
സഹിച്ചു ഞാനൊരു ജന്മം നൽകി
അപ്പോഴാരും പറഞ്ഞില്ല,
കാരണം ഞാനൊരു പെണ്ണാണ്‌.

ബ്ലസ്സി സ്റ്റീഫൻ
9D സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത