സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/കാരണം ഞാനൊരു പെണ്ണാണ്.....

Schoolwiki സംരംഭത്തിൽ നിന്ന്
കാരണം ഞാനൊരു പെണ്ണാണ്.....

സകല വേദനകളും
ഞാൻ പേറേണ്ടിവന്നു
കാരണം ഞാനൊരു പെണ്ണാണ്‌.
തീന്മേശയിൽപോലും ഞാൻ
അവഗണിക്കപ്പെട്ടു
കാരണം ഞാനൊരു പെണ്ണാണ്‌.
സമൂഹത്തിൽ ഞാൻ പിന്നോക്കമായി
കാരണം ഞാനൊരു പെണ്ണാണ്‌.
തീച്ചുളയി‍ വെന്തെരിയേണ്ടി വന്നു
കാരണം ഞാനൊരു പെണ്ണാണ്‌.
അവസാനം എല്ലാ വേദനകളും
സഹിച്ചു ഞാനൊരു ജന്മം നൽകി
അപ്പോഴാരും പറഞ്ഞില്ല,
കാരണം ഞാനൊരു പെണ്ണാണ്‌.

{BoxBottom1

പേര്= Blessy Stephen ക്ലാസ്സ്= 9D പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര സ്കൂൾ കോഡ്= 37013 ഉപജില്ല= തിരുവല്ല ജില്ല=പത്തനംതിട്ട തരം= കവിത color=2

}}