കൊറോണ
ലോകമെങ്ങുമുള്ള ടി. വി ചാനലുകളിലും പത്രങ്ങളിലും ഇപ്പോൾ കൊറോണയെ കുറിച്ചുള്ള വാർത്ത മാത്രമാണ്. ഈ വൈറസ് പടർന്ന്q പിടിക്കുന്നത് ജനങ്ങളെ ആകെ ഭയപെടുത്തികൊണ്ടിരിക്കുകയാണ്. വൈറസുകൾ നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത വളരെ ചെറിയ സുഷമ അണുക്കളാണ്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്നും പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് എല്ലാ രാജ്യങ്ങളിലേക്കും പടർന്നുപിടിച്ചു കഴിഞ്ഞു. ഒരു ലക്ഷത്തിലധികംപേർ മരിച്ചു വീണു. കോവിഡ് 19 എന്നറിയപ്പെടുന്ന രോഗത്തിന് പനി, വരണ്ടചുമ, ശ്വാസംമുട്ടൽ എന്നിവ പ്രധാന ലക്ഷണങ്ങളാണ്. ഈ വൈറസ് ശ്വാസകോശങ്ങളെയാണ് പ്രധാനമായും ബാധിക്കുന്നത്. ചുമക്കുമ്പോഴും തുമ്മുബോഴും ഉണ്ടാകുന്ന ചെറിയകാണികകളിലൂടെയാണ് ഈ വൈറസ് പടർന്നു പിടിക്കുന്നത്. സോപ്പു ഉപയോഗിച്ച് കൈകൾ കഴുകുന്നതിലൂടെയും, സാമൂഹിക അകലം പാലിച്ചും, രോഗി സമ്പർക്കം ഒഴിവാക്കിയും, മുഖാവരണം ധരിച്ചും ഈ വൈറസ് പടരുന്നത് തടയാവുന്നതാണ്. സർക്കാർ കൊണ്ടുവന്ന "ബ്രേക് ദ ചെയിൻ,ലോക്ക് ഡൌൺ, ഏകാന്ത വാസം, ആശുപത്രി ഐസൊലേഷൻ "എന്നിവമൂലം രോഗ പകർച്ച തടയുന്നുണ്ട്. ആയതിനാൽ നമുക്ക് ഒരുമിച്ച് കൊറോണ വൈറസിനെതിരെ പോരാടാം., "ഭീതി വേണ്ട ജാഗ്രത മതി "
ലോക്ക് ഡൗൺ
ലോക്ക് ഡൗൺ
എന്റെ സരിത അമ്മയും ജോയി പപ്പയും അച്ചു ചേട്ടനും അമ്മു ചേച്ചിയും കാനഡയിൽ നിന്നും എത്തി. ഈ സമയത്താണ് നമ്മുടെ ഇന്ത്യയിൽ കൊറോണ പൊട്ടിപ്പുറപ്പെട്ടത്. അച്ചുചേട്ടനോടും അമ്മുചേച്ചിയോടും കളിക്കുന്നതിനായി ഞാൻ വളരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാൽ ആരോഗ്യപ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് 28 ദിവസം വീട്ടിൽ തന്നെ ഇരിക്കണമെന്ന് പറഞ്ഞു. ഞാൻ അമ്മയോട് കൊറോണയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു ഞങ്ങളാണ് അവർക്ക് വേണ്ടതെല്ലാം ചെയ്ത്കൊടുത്തത്. 28 ദിവസം കഴിയുന്നത് ഞാൻ എണ്ണി എണ്ണി കാത്തിരുന്നു. അങ്ങനെ ആ ദിവസം വന്നെത്തി. 28 ദിവസത്തെ ഏകാന്തത വാസം കഴിഞ്ഞ് അവർ പുറത്തിറങ്ങുന്നതിൽ ബുദ്ധിമുട്ടില്ലെന്നു ആരോഗ്യപ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് ഞാൻ അവരെ കണ്ടു കെട്ടിപിടിച്ചു. എന്നു ഞങ്ങൾ അവരോടൊപ്പം ഡാൻസും പാട്ടും കളിയുമായി അടിച്ചുപൊളിക്കുന്നു. ഒരു വിഷമം മാത്രം അവർക്ക് തിരിച്ചുപോകാനുള്ള സമയം കഴിഞ്ഞു. വിമാന സർവീസ് ഇല്ലാത്തതിനാൽ അവർക്ക് പോകാൻ കഴിയുന്നില്ല. എങ്കിലും നമ്മുടെ രാജ്യത്തിനും നമ്മൾ ഓരോരുത്തർക്കും വേണ്ടിയാണല്ലോ എന്ന് സമാധാനിക്കുന്നു.
ഒരു കൊറോണ കാലം
ഒരു കൊറോണ കാലം
വീട്ടിലിരിക്കാം കുട്ടുകാരെ
സുരക്ഷിതമായി ജാഗ്രതയോടെ
ഭീതിവേണ്ട തെല്ല് പോലും
പൊരുതിടാം കൊറോണക്കെതിരെ
കൈ കഴുകിടാം വൃത്തിയായി
ധരിച്ചിടാം മുഖാവരണം
അകലം പാലിച്ചിടാം സാമൂഹികമായി
സമയം നന്നായ് ഉപയോഗിക്കാം
സഹായിച്ചിടാം കൈകൾ തുറന്നു
ഭക്ഷണമൊന്നും പാഴാക്കരുതേ
മഹാമാരിയെ തുരത്തിടാം
കഴിഞ്ഞ്പോകും ഈ സമയം
നല്ല നാളുകൾ വന്നീടും
അതിജീവിക്കും നാം ഒന്നായ്
കൊറോണ
കൊറോണ എന്നൊരു വൈറസ് ലോകം മുഴുവൻ പടർന്നു. ചൈനയിൽ നിന്നുമാണ് ഈ രോഗം ലോകം മുഴുവൻ പടർന്ന് പിടിച്ചത്. ഈ രോഗത്തിൽ ആയിരകണക്കിന് ആൾകാർ മരിച്ചു പോയിട്ടുണ്ട്. അതുകൊണ്ട് ആരും വെളിയിൽ ഇറങ്ങാൻ പാടില്ല, റോഡിൽ കൂട്ടം കൂടി നില്കാൻ പാടില്ല. അപ്പോൾ നമുക്ക് എല്ലാപേർക്കും ഒറ്റകെട്ടായി നിന്ന് കൊറോണ വൈറസിനെ തടയാം. നമുക്ക് എല്ലാവർക്കും ദൈവത്തിനോട് പ്രാർത്ഥിച്ചു കൊറോണ വൈറസിനെ നശിപ്പിക്കാം. ഈ ലോകത്തിൽ പല രാജ്യങ്ങളിലായി ഒത്തിരിപേർ മരിച്ചുപോയിട്ടുണ്ട്. ഈ ലോകത്തിൽ ഇപ്പോൾ രോഗം ബാധിച്ചു ആശുപത്രിയിൽ കിടക്കുന്നവർക്ക് നമുക്ക് ദൈവത്തിനോട് പ്രാർത്ഥിച്ചു അവരുടെ രോഗം മാറ്റം.
ശുചിത്വം
ശുചിത്വം
വീട്ടിലിരിക്കണം കുട്ടികളെ
ഇത് കുട്ടിക്കളിയല്ല
കൊറോണ എന്ന വിപത്തിനെ
നാം തോല്പിച്ചിടേണം
പുറത്തിറങ്ങുന്നവർ ശ്രെദ്ധിക്ക
നാം മുഖംമൂടി ധരിക്കണം
കൈകൾ രണ്ടും നാം സോപ്പിടേണം
നന്നായി നാം കഴുകേണം
സമയബന്ധിതമായി നാം ചെയ്യേണം
വ്യക്തി ശുചിത്വം നാം പാലിക്കണം
കൊറോണ വന്ന വഴിയേ....
യു എസ് ലെ കാലിഫോർണിയയിലാണ് കൊറോണ എന്നു പേരുള്ള നഗരം സ്ഥിതിചെയ്യുന്നത്. ലാറ്റിൻ ഭാഷയിൽ കൊറോണ എന്ന പദത്തിനർത്ഥം കിരീടം എന്നാണ്. ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ് കൊറോണ. കൊറോണ വൈറസാണ്. ഈ രോഗം പകർത്തുന്നത് ലോകാരോഗ്യസംഘടന ഈ രോഗത്തിന് കോവിഡ് -19എന്നാണ് പേര് നൽകിയത്. കൊറോണ വൈറസ് ഡിസിസ് 2019 എന്നാണ് ഇതിന്റെ പൂർണരൂപം. കോവിഡ് -19 ആദ്യമായി റിപോർട് ചെയ്ത നഗരം ചൈനയിലെ വുഹാൻ ആണ്. ഈനാംപീച്ചിയിലുടെയാണ് മനുഷ്യരിലേക് എത്തിയത്. അതിവേഗം പടർന്നു പിടിക്കുന്ന ഒരു മഹാമാരിയാണിത്. കൊറോണ ബാധയെത്തുടർന് ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 2020ജനുവരി 30 നാണ് കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യവകുപ്പിന്റെ ക്യാംപെയ്ൻ പദ്ധതിയാണ് ബ്രേക്ക് ദ ചെയിൻ ഇന്ത്യയിൽ കോവിഡ് 19.ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലം കേരളത്തിലെ തൃശൂർ ആണ്. എന്നാൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് കർണാടകയിലെ കല്ബുര്ഗിയിലാണ്. ഇറ്റലി സ്പെയിൻ അമേരിക്ക എന്നി ക്രമത്തിൽ ഏറ്റവും മരണ സംഖ്യ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളാണ്. കൊറോണ വൈറസിനെതിരെ പരീക്ഷണഘട്ടത്തിലുള്ള വ്യക്സിനു MRNA 1273ആണ്. കൊറോണ രോഗനിർണയ ടെസ്റ്റുകൾ PCR ഉം NAAT ഉം ആണ്.
മഹാമാരിയായ കൊറോണ
മഹാമാരിയായ കൊറോണ
പല രാജ്യങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക് ഒരു രോഗം അതിവേഗം പടരുമ്പോൾ അതിനെ മഹാമാരി എന്നു വിളിക്കുന്നു. അത്തരത്തിൽ ലോകത്തിൽ പടർന്നുപിടിച്ച മഹാമാരിയാണ് കൊറോണ എന്ന കോവിഡ് 19വൈറസ്. ലോകത്ത് ആദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ പ്രേവശ്യയിലാണ്. പിന്നീട് അത് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക് വ്യാപിക്കുകയായിരുന്നു. കോവിഡ് 19എന്നതിന്റെ പൂർണരൂപം കൊറോണ വൈറസ് ഡിസീസ് 2019എന്നാണ്. മനുസ്യരുൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്ന വൈറസ് ഇനമാണ് കൊറോണ.
സാധാരണ ജലദോഷപ്പനി മുതൽ സാർസ്, മാർസ് കോവിഡ് 19 എന്നിവയ്ക്കു വരെ കാരണമാകുന്ന വൈറസ് ഇനമാണ് കൊറോണ. കൊറോണ വൈറസ് ഉൾപ്പെട്ട കുടുമ്പമാണ് കൊറോണ വൈരിതി കുടുമ്പം. ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് 1937ലാണ്.
2020മാർച്ച് 11നാണ് ലോകാരോഗ്യസംഘട കോവിഡ് 19നെ മഹാമാരിയായി പ്രഖ്യാപിച്ചത്. ചൈനയിൽ അനേകം ജീവനെടുത്ത കോവിഡ് 19ഇറ്റലി, അമേരിക്ക, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ അതിവേഗം പടർന്നുപിടിച്ചു കൊണ്ടിരിക്കുകയും അനേകം ജീവനെ അപഹരിക്കുകയും ചെയ്യുന്നു. കൊറോണ വൈറസ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത് ആരോഗ്യസംവിദാനത്തെ മാത്രമല്ലെ സാമ്പത്തവ്യവസ്ഥയെ കുടെയായാണ്.
കൊറോണ വൈറസ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. തൃശൂർ ജില്ലയിലാണ്. തൃശൂർ ജില്ലയിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഇന്ത്യ ഗവൺമെന്റ് ധാരാളം നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. അതിന്റെ ഭാഗമായി ജനത കർഫ്യു ആചരിച്ചത് 2020മാർച്ച് 22നാണ്. രാജ്യങ്ങളുടെ സമ്പൂർണ അടച്ചു പൂട്ടലിലൂടെ മാത്രമാണ് കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുന്നത്. അതിനായി എല്ലാ സംസ്ഥാനങ്ങളും ലോകെഡൗണിനു നേതൃത്വം നൽകി.
കൊറോണ വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14ദിവസത്തിനുള്ളിൽ രോഗലക്ഷണം കാണിക്കുന്നു. ഈ കാലയളവിനെ ഇൻകുബേഷൻ പീരീഡ് എന്നു പറയുന്നു.
കോവിഡ് 19പടരുന്നത് ശരീരസ്രവങ്ങളിൽ നിന്നുമാണ് അതുകൊണ്ട് തന്നെ കൊറോണ വൈറസ് പകരുന്നത് തടയാൻ മാസ്ക് ഉപയോഗികാം കൈകൾ സോപ്പു ഉപയോഗിച്ച നന്നായി കഴുകണം ജാഗ്രതയിലൂടെ കൊറോണ വൈറസിനെ നേരിടാം.
ലോകം കൊറോണ വൈറസിന്റെ പിടിയിൽ
2019 നവംബറിൽചൈനയിൽ വുഹാൻ പ്രാവശ്യയിലാണ് ആദ്യമായി കൊറോണ വൈറസ് സ്ഥിതികരിച്ചത്. കൊറോണ എന്ന കോവിഡ് 19 വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ചുമ, പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളാണ് ഈ രോഗത്തിനുള്ളത്. കൊറോണ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചകഴിഞ്ഞാൽ 14 ദിവസത്തിനുശേഷമാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. ഇത് ഇൻകുബേഷൻ പീരിയഡ് എന്നറിയപ്പെടുന്നു.
2020 ജനുവരി 30 നാണ് ഇന്ത്യയിൽ ആദ്യമായി കേരളത്തിലെ തൃശൂർ ജില്ലയിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത്. ലോകത്താകമാനം പടർന്നുപിടിച്ച കൊറോണ വൈറസിനെ 2020 മാർച്ച് 11 ന് ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചു. രോഗികളിൽ 60% ഉം അമേരിക്ക, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, സ്പെയിൻ, ഇംഗ്ലണ്ട് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലാണ്. കൊറോണ വൈറസ് മനുഷ്യനിൽ നിന്നും മനുഷ്യനിലേക് സ്രവങ്ങൾ വഴി പകരുന്നു. ഇത്തരത്തിൽ രോഗം പകരാതിരിക്കാനുള്ള ഏക മാർഗം രാജ്യങ്ങളുടെ അടച്ചുപൂട്ടലാണ്. കൊറോണ വൈറസിന് എതിരെയുള്ള വാക്സിൻ ഇതുവരെയും ലഭ്യമല്ല. അതുകൊണ്ടുതന്നെ കോവിഡ് 19 നെ തുടച്ചുമാറ്റുക സാധ്യമല്ല. പ്രതിരോധിക്കുക മാത്രമാണ് ചെയ്യാവുന്നമരുന്ന്.
ഇന്ത്യയിൽ കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ 2020 മാർച്ച് 22 ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ജനത കർഫ്യുവും തുടർന്ന് ലോക്കഡൗണും നിലവിൽവന്നു. കൊറോണ വൈറസ് പ്രതികൂലമായി ബാധിക്കുന്നത് ആരോഗ്യസംവിധാനങ്ങളെ മാത്രമല്ല സമ്പത്ഘാടനയെയുമാണ്. കൊറോണ വൈറസ് എന്ന മഹാമാരിയെ ജാഗ്രതയിലൂടെ തുരത്താം കൊറോണ വൈറസിനെതിരെ ഒറ്റക്കെട്ടായിപൊരുതാം.
{{BoxTop1
|
തലക്കെട്ട്= കൊറോണ
|
color= 5
}
കൊറോണ എന്നൊരു രാജ്യത്തു
വുഹാൻ എന്നൊരു നഗരത്തിൽ
കൊറോണ എന്നൊരു വൈറസ്
കടന്നുകൂടി വേഗത്തിൽ
ആളും തരവും നോക്കാതെ
പണവും പദവിയും നോക്കാതെ
മനുശ്യകുലത്തെ മുടിച്ചീടാൻ
കൊറോണ വളർന്നു മലയോളം
ഭരണകൂടം ഞെട്ടിപ്പോയി
തടയണ ഇടേണം വേഗത്തിൽ
മരുന്നുകൾ മാറി പരീക്ഷിച്ചു
ശുചിത്വശീലം പാലിച്ചു
കൊറോണ എന്ന ഭീകരനെ
തുറത്തിവിടുവാൻ ഒരുമിച്ച
ധീരന്മാർക്കൊരു നമസ്കാരം
വീരന്മാർക്കൊരു നമസ്കാരം
|
|
|
|
|
|
|
|