ഇത് കൊറോണക്കാലം.. പോലീസുകാർ തിരക്കിട്ട് ഓടി നടക്കുന്ന കാലം.<
ഒരു വണ്ടിയിൽ യുവാക്കൾ തിങ്ങി ഞെരുങ്ങി യാത്ര ചെയ്യുന്നത് കണ്ട പോലീസുകാരൻ വണ്ടി തടഞ്ഞ് പേപ്പറുകൾ നോക്കിക്കൊണ്ടിരുന്നപ്പോൾ ,അക്കൂട്ടത്തിൽ ഒരാളുടെ കണ്ണുകൾ കുന്തം പോലെ പോലീസിന്റെ കണ്ണിൽ തുളച്ച് കയറി. പിന്നീട് അയാളുടെ കൈകൾ പിറകോട്ട് വലിഞ്ഞ് പുറകിൽ കരുതിയിരുന്ന വാളിൽ കൈമുറുക്കി.