വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ അറിവും വിവേകവും
{BoxTop1 | തലക്കെട്ട്= അറിവും വിവേകവും | color= 5
}}
ഒരു ഗുരുകുലത്തിൽ അനേകം കുട്ടികളുണ്ടായിരുന്നു . അതിൽ ഏറ്റവും സമർത്ഥനായ കുട്ടിയായിരുന്നു കണ്ണൻ . അവിടെ പ്രഭാത കർമ്മങ്ങൾക്കും സ്നാനത്തിനും ശേഷം എല്ലാവരും ഒരുമിച്ചിരുന്നു ആഹാരം കഴിക്കുന്നത് പതിവായിരുന്നു . ഒരുദിവസം അവർ ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ കണ്ണനെമാത്രം കണ്ടില്ല. ഗുരു ചോദിച്ചു എവിടെ കണ്ണൻ ? കുട്ടികൾ തമ്മിൽ തമ്മിൽ നോക്കി , ഒടുവിൽ അവർ കണ്ണനെ അന്വേഷിച്ചു ഇറങ്ങി . അപ്പോൾ കണ്ണൻ ഗുരുകുലത്തിന്റെ പരിസരം വൃത്തിയാക്കുന്നതായി കണ്ടു . ഗുരു ചോദിച്ചു എന്താണ് കണ്ണാ നീ ആഹാരം കഴിക്കാതെ പരിസരം വൃത്തിയാക്കുന്നത്? ഉടനെ കണ്ണൻ , ഗുരുവല്ലേ പറഞ്ഞത് പരിസരശുചിത്വമാണ് പരമപ്രധാനം എന്ന് .കണ്ണന്റെ വാക്കുകൾ കേട്ട് ഗുരു കണ്ണനെ ചേർത്തുപിടിച്ചുകൊണ്ട് മറ്റുള്ള കുട്ടികളോടായി പറഞ്ഞു ; കണ്ണൻ ചെയ്തതാണ് ശരി, നമ്മൾ പാലിക്കേണ്ട ഒരു പ്രധാന കാര്യമാണ് പരിസരശുചിത്വം..
ഗുണപാഠം :ആഹാരത്തിനേക്കാൾ പ്രധാനമാണ് പരിസരശുചിത്വം ....