പി. റ്റി. എം. എൽ. പി. എസ്‍. കുമ്പളത്തുംപാറ/അക്ഷരവൃക്ഷം/ കരുതൽ

22:03, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PTM LPS KUMPALATHUMPARA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കരുതൽ |color= 4 }} <center> ഒരുമയോടെ കരള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ
    ഒരുമയോടെ കരളുറച്ച്  
    ഒത്തുചേർന്നു നിന്നിടാം 
    കരുതലോടെ അകലെമാറി 
    'കൊറോണ'യെ തുരത്തിടാം
    സ്പർശനം ഒഴിവാക്കണം
          കൈകൾ ശുദ്ധിയാക്കണം
          വൃത്തിയായി ശ്രദ്ധയോടെ
          പ്രതിരോധിച്ചു നിൽക്കണം
          യാത്രകൾ ഒഴിവാക്കണം
  രോഗവ്യാപ്തി തടയണം
  ഉണരണം വിവേകമോടെ
  ഒത്തുചേർന്നു നിന്നിടാൻ 
  കാണുവാൻ കഴിഞ്ഞിടാത്ത
        ഈ മഹാവിപത്തിനെ
        ശുദ്ധിയായി ശുചിത്വമോടെ
        നമ്മിൽ നിന്നകറ്റിടാം
        ലോകമാകെ ഭീതിയായി
   മാറിടും മഹാമാരിയെ
   നിനക്കു നാം തന്നിടും
   'പ്രതിരോധം 'എന്ന പ്രതിവിധി
 
വിപഞ്ചിക . സി വി
നാല് A പി റ്റി എം എൽ പി എസ് കുമ്പളത്തുംപാറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത