എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/നമ്മുടെ ഓണം

21:48, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mgmhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നമ്മുടെ ഓണം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ ഓണം

അത്തം മുതലേ പൂക്കളമിട്ടാൽ
എത്തും നമ്മുടെ മാവേലി
പാലട പിന്നെ പുളിശേരിക്കും
പാല് തരേണം പൂവേലി
കട്ടിൽ നിന്നുമിറങ്ങി വരൂ നീ
കായ വറുക്കു കുറുക്കച്ച
കയറുമെടുത്തിട്ടൂഞ്ഞാൽ കെട്ടാൻ
കൊമ്പിൽ കേറു കുരങ്ങച്ചാ
കാണാക്കുയിലെ നീയും കൂട്ടരും
ഓണപ്പാട്ടുകൾ പാടേണം
ഓടി നടക്കും മുയലുകളെ
വന്നോണസദ്യയൊരുക്കേണം
എല്ലാരും കൂടോന്നിക്കുമ്പോൾ
എന്തൊരു രാസമെന്നറിയേണം
ഞങ്ങടെയല്ല നിങ്ങടെയല്ല
നമ്മുടെയാണിപ്പോന്നോണം

നോയൽ
9 എം.ജി.എം. എച്ച്. എസ്.എസ്. തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത