സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കോവിഡിന്‌ കേരളത്തിലേക്ക് ഒരു വിസ

Schoolwiki സംരംഭത്തിൽ നിന്ന്
21:41, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡിന്‌ കേരളത്തിലേക്ക് ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡിന്‌ കേരളത്തിലേക്ക് ഒരു വിസ
                                    ഒരിക്കൽ വൈറസുകളുടെ സംഘടന ഒരുമിച്ചു കൂടി .നമ്മൾ എത്ര കഷ്ടപ്പെട്ടു...മനുഷ്യരെ നശിപ്പിക്കാൻ ...ഒന്നും നടപ്പായില്ല... അവസാനം നമ്മൾ കേരളത്തിലേക്ക് നിപ്പയെയും അയച്ചു.അതിനെയും മനുഷ്യൻ ആക്രമിച്ചു കീഴടക്കി...എങ്ങനെയും മനുഷ്യനെ ആക്രമിച്ചു കീഴ്പ്പെടുത്താൻ അവർ തീരുമാനിച്ചു.

അവരിൽ ഒരാൾ പറഞ്ഞു .എന്റെ ഒരു സുഹൃത്തുണ്ട് .അവനങ്ങു ചൈനയിലാണ് ...പേര് കൊറോണ...അവനു ജനങ്ങളിട്ട പേര് അതാണ് .നമ്മളെക്കാൾ മനുഷ്യനിലേക്ക് പടരാനുള്ള ശക്തി അവനുണ്ട് .രണ്ടായിരത്തി മൂന്നിൽ അവൻ ചൈനയിൽ പടർന്നതാണ് .അവൻ അവിടെയുള്ള കുറെ ജനങ്ങളെ കൊല്ലുകയും ചെയ്തു.അവനെ ഞാൻ വിളിക്കാം ...അങ്ങനെ അവർ കോറോണയെ വിളിച്ചു.അവൻ സമ്മതിച്ചു.അങ്ങനെ തന്റെ ഏജന്റ് ആയ വവ്വാലിലൂടെ അവൻ ചൈനയിലെ വുഹാനിലുള്ള ഒരു വ്യക്തിയിൽ എത്തിച്ചേർന്നു.അവർ കടുത്ത ചുമ കാരണം ആശുപത്രിയിൽ എത്തി.അവിടെ നിന്ന് പലരിലേക്കു അവൻ പടർന്നു പിടിച്ചു.കുറെ പേര് മരണപ്പെട്ടു.അവിടെയുള്ള ജനങ്ങളുടെ ഉള്ളിൽ മരണഭയം ഉണ്ടായി.സംശയം തോന്നിയവർ ടെസ്റ്റ് ചെയ്തു.അപ്പോൾ അവർക്കു മനസിലായി അത് കൊറോണ ആണെന്ന്.പക്ഷെ രോഗം കൂടുതൽ ആൾക്കാരിലേക്കു പടർന്നപ്പോൾ അവർക്കു മനസിലായി ഇത് രണ്ടായിരത്തി മൂന്നിൽ ഉണ്ടായ കൊറോണ അല്ല.അതിൽ നിന്ന് വ്യത്യസ്‌തമാണ്‌ ഇത് .അതുകൊണ്ടു അവർ അതിനെ കോവിഡ് എന്ന് വിളിച്ചു.വൈറസുകളുടെ സംഘടന എന്നിട്ടും അടങ്ങിയില്ല .അവർ അതിനെ മറ്റു രാജ്യങ്ങളിലെക്കു അയച്ചു. അങ്ങനെ അവൻ തന്റെ ദൗത്യവുമായി നമ്മുടെ കൊച്ചു കേരളത്തിലെത്തി.ഇവിടെ അനേകായിരങ്ങൾ വിദേശ നാടുകളിൽ ജോലി ചെയ്യുന്നതു കൊണ്ടും കേരളം ഒരു കൊച്ചു സംസ്ഥാനം ആയതു കൊണ്ടും കോവിഡിന് കാര്യങ്ങൾ എളുപ്പം ആകുമെന്ന് കരുതി.അവൻ തന്റെ സംഘടനയെ വിളിച്ചു പറഞ്ഞു "ബോസ് !ഞാനും എന്റെ ഉള്ളിൽ നിന്നുണ്ടായ എന്റെ അവതാരങ്ങളായ ഓരോ ചെറിയ കണങ്ങളും ലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്നുണ്ട്.ഞാനിപ്പോൾ കേരളത്തിലാണ് .ഞാൻ എന്നിൽ ഏൽപ്പിച്ച ദൗത്യം നിറവേറ്റി തിരിച്ചു വരും."പക്ഷെ അവൻ അറിഞ്ഞില്ല കേരളത്തിലെ ജനങ്ങൾ അവനെ തകർക്കാനായി കാത്തിരിക്കുകയാണെന്ന്.മന്ത്രിമാരും ഡോക്ടറുമാരും നഴ്സുമാരും പോലീസും പൊതുജനങ്ങളും ഒറ്റക്കെട്ടായി നിന്ന് പൊരുതി.പക്ഷെ അവനെ തോൽപ്പിക്കാൻ വളരെ അധികം കഷ്ടപ്പാടായിരുന്നു.അങ്ങനെ കോവിഡ് കാരണം സംസ്ഥാനം തന്നെ അടച്ചു പൂട്ടി.അവനു ഇറ്റലിയിൽ ഒരു സ്വീകരണം തന്നെ നൽകാൻ വൈറസുകളുടെ സംഘടന തീരുമാനിച്ചു.അങ്ങനെയിരിക്കെ ആരോഗ്യ രംഗത്തുള്ളവർ പറഞ്ഞു കോവിഡിനെ തുരത്താൻ നമ്മൾ ചെയ്യേണ്ടത് എന്തെന്നാൽ എപ്പോഴും കൈ കഴുകൽ ശീലമാക്കുകയും പുറത്തു പോകുമ്പോൾ മാസ്കുകൾ ധരിക്കുകയും അത്യാവശ്യത്തിനു ഗ്ലൗസുകൾ ഉപയോഗിക്കുകയും ചെയ്യുക.കേരളത്തിലെ കൊച്ചു കുട്ടി പോലും അത് ശീലമാക്കി.അങ്ങനെ അവന്റെ കേരളത്തിലുള്ള എല്ലാ അവതാരകണികകളെയും കൊന്നു.ഇത് കണ്ട കൊവിഡും അവന്റെ സംഘടനയിലുള്ളവരും ഞെട്ടി.ഒരു കൊച്ചു സംസ്ഥാനം കോവിഡിനെ നശിപ്പിച്ചെന്നോ...എന്നാലും മറ്റു രാജ്യങ്ങളിൽ കോവിഡിനു നിലനിൽപ്പുണ്ട് എന്ന് മനസിലാക്കി അവർ ആശ്വസിച്ചു.പക്ഷെ അവർ അറിഞ്ഞിരുന്നില്ല ...ഭാഷ ഏതായാലും നാട് ഏതായാലും മനുഷ്യന്റെ മനോവീര്യം ഒരിക്കലും ചോർന്നു പോകയില്ല.അവൻ അതിജീവിക്കുക തന്നെ ചെയ്യും. "വരൂ നമുക്ക് ഒരുമിച്ചു ഈ മഹാമാരിയെ നേരിടാം ".

നവീൻ മനോജ്
8 K സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - mtjose തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ