എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/മേഘ പ്രാർത്ഥന

21:24, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mgmhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മേഘ പ്രാർത്ഥന <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മേഘ പ്രാർത്ഥന

വരുവരു കരിമുകിലെ കനിവായ്
തരു തരു വെള്ളം
കരിങ്ങെരിഞ്ഞിടുമുലകിതു കാൺകെ
പൊരിയുകയാണുള്ളം

മരങ്ങൾവാടിച്ചില്ലയുണങ്ങി
തകർന്നു നിൽക്കുന്നു
കരഞ്ഞു കരിയില കാറ്റിൽ പ്രേതം
കണക്കെയലയുന്നു

പരന്ന പാടം കനൽ തുളുമ്പി
പിളർന്നു കാണുന്നു
വരണ്ടൊരാറിൻ മാറിൻ മണൽക്കരി
യുരുകിയൊലിക്കുന്നു

വരുവരു കരിമുകിലെ കനിവായ്
തരു തരു വെള്ളം
കരിങ്ങെരിഞ്ഞിടുമുലകിതു കാൺകെ
പൊരിയുകയാണുള്ളം
 

ആരോൺ
9 എം.ജി.എം. എച്ച്. എസ്.എസ്. തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത