21:19, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mgmhss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= റോസാ പൂവേ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അല്ലയോ റോസാ പൂവേ
നിദ്രയിൽ നിന്നുണരാത്തതെന്തേ
നിൻ ഹൃദയത്തിൻ കരിവണ്ട്
വരവായതെന്തേ നീ അറിഞ്ഞില്ലേ
നിൻ ജീവിതദൈർഘ്യം അറിഞ്ഞിട്ടും
വിടരാൻ എന്തേ താമസം
നിൻ ജീവിതം ത്യജിച്ചുകൊണ്ട്
മറ്റനവധി ജീവിതം നൽകിയിട്ടും
കുറച്ചുനാളുകൾ ജീവിച്ചിട്ടും
എൻ ഹൃദയം പോൽ നിൻ ജീവിതം
എല്ലാം സർവ്വശക്തൻ പാരിൽ ചെയ്യും
പ്രകൃതിതൻ വികൃതി തുടരവേ