പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധ മാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിനലയടികളിൽ നിന്ന് മുക്തി നേടാം ഒഴിവാക്കിടാം സ്നേഹ സന്ദർശനം, ഒഴിവാക്കിടാം ഹസ്തദാനം അല്പകാലം നാം അകന്നിരുന്നാൽ പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരരേ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു ജനതയെ തന്നെയല്ലേ? ആരോഗ്യരക്ഷയ്ക്ക് നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കണം. ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം ഭയക്കാതെ ഈ ലോക നന്മയ്ക്കു വേണ്ടി........ ഗൗരി കൃഷ്ണ. ജി 3ഡി